കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കണ്ണൻ പിടികയ്ക് സമീപം രണ്ട് ഏക്കർ തരിശു നിലത്തിൽ നടത്തി കര നെൽ കൃഷിയുടെ വിളവെടുപ്പ് നടന്നു.
15 ഓളം കുടുംബശ്രീ അംഗങ്ങളും CDS ഭാരവാഹികളും ചേർന്നാണ് കൃഷി ഒരുക്കിയത്.
വിളവെടുപ്പ് ഉദ്ഘാടനം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മനാഭൻ , കൃഷി ഓഫീസർ കെ കെ ആദർശ് നമ്പ്യാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കുറുവോട്ടുമൂല പാടശേഖര സമിതി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, കൃഷി അസിസ്റ്റൻ്റ് ഉദയൻ എടച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
തനി തരിശു നിലമായ പാറ പ്രദേശത്ത് കൃഷി നടത്തി വിളവുണ്ടാക്കിയ കുടുംബശ്രീ പ്രവർത്തകരുടെയും CDS പ്രവർത്തകരുടെയും പ്രവർത്തങ്ങൾ അഭിനന്ദനാർഹമാണെന്ന് കൃഷി ഓഫീസർ കെ കെ ആദർശ് നമ്പ്യാർ പറഞ്ഞു.