ചടയൻ ദിനം നാളെ
കമ്പിൽ :- മുൻ സി പി എം സംസ്ഥാന സെക്രട്ടറിയും കേരള നിയമ സഭാഗവുമായിരുന്ന സ.ചടയൻ ഗോവിന്ദൻ്റെ ഇരുപത്തി രണ്ടാം ചരമ വാർഷിക ദിനം നാളെ.
1977 ൽ അഴിക്കോട് നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായ സ.ചടയൻ 1996 മുതൽ 1998 വരെ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്നു.
ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ചടയൻ ഗോവിന്ദൻ ധാരാളം തവണ പോലിസ് മർദ്ദനങ്ങളും ജയിൽ വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ഈ വർഷത്തെ ചടയൻ ചരമ ദിനാചരണത്തിൻ്റെ ഭാഗമായി സെപ്തംബർ 9 ന് വൈകിട്ട് 7 മണിക്ക് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ facebook പേജിൽ സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണൻ അനുസ്മരണ പ്രഭാഷണം നടത്തും.
https://chat.whatsapp.com/HzEVSRpgJ8uGFeh3vTDHVF