ആയുർവേദ ഡിസ്പൻസറിയുടെ സബ് സെൻ്റർ കമ്പിൽ പ്രവർത്തനം തുടങ്ങണം


കമ്പിൽ :-
ആയുർവേദ ആശുപത്രിയുടെ സേവനം കമ്പിൽ ബസാറിൽ ഉടൻ ഉറപ്പ് വരുത്തണമെന്ന് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം പഞ്ചായത്ത് അധികൃതരോടും ,ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറോടും ആവശ്യപെട്ടു.

കമ്പിൽ ബസാറിൽ വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന കൊളച്ചേരി പഞ്ചായത്ത് ആയുർവേദ ആശുപത്രി   പള്ളിപറമ്പിൽ പണി കഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത് കാരണം ചികിത്സക്കായി ജനങ്ങൾ ബുദ്ധിമുട്ടുകയാണ് .സുഗമമായി യാത്ര ചെയ്യാൻ വാഹനസൗകര്യമില്ലാത്ത സ്ഥലത്താണ് ആശുപത്രി നിർമ്മിച്ചിട്ടുള്ളത് .ആശുപത്രിയുടെ പ്രവർത്തനം മാറ്റുമ്പോൾ നിലവിൽ ഉണ്ടായിരുന്ന കമ്പിൽ ബസാറിലെ ഡിസ്പൻസറിയിൽ നിന്ന് ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനം ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നു .


എന്നാൽ ആശുപത്രി പള്ളിപറമ്പിലേക്ക് മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കമ്പിൽ ബസാറിൽ  പ്രവർത്തനം തുടങ്ങിയിട്ടില്ല . 

ഈ സാഹചര്യത്തിലാണ് ആയുർവേദ ആശുപത്രിയുടെ സേവനം കമ്പിൽ ബസാറിൽ ഉടൻ ഉറപ്പ് വരുത്തണമെന്ന് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം പഞ്ചായത്ത് അധികൃതരോടും ,ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറോടും ആവശ്യപെട്ടത്.പ്രസിഡൻ്റ് എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.ശ്രീധരൻ ,സി പ്രകാശൻ സംസാരിച്ചു.

Previous Post Next Post