കൊളച്ചേരി :- ടാങ്കർ ലോറിയിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകിയത് മൂലം കൊളച്ചേരി മുക്ക് നെല്ലിക്കപ്പാലം റോഡിൽ നിരവധി വാഹനങ്ങൾ അപകടത്തിലായി.
ഇന്ന് രാവിലെയോടെയാണ് സംഭവം.രാവിലെ ഇത് വഴി പോയ ടാങ്കർ ലോറിയിൽ നിന്നും എണ്ണ റോഡിൻ്റെ വളവുകളിൽ ഒഴുകി പരക്കുകയായിരുന്നു. പിന്നീട് ഇത് വഴി പോയ നിരവധി ബൈക്കുകൾ തെന്നി വീഴുകയും ബൈക്ക് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാടിച്ചാൽ വളവ്, പെരുമാച്ചേരി സി ആർ സി, പെരുമാച്ചേരി എന്നിവിടങ്ങളിലാണ് ബൈക്കുകൾ തെന്നി വീണ് അപകടം സംഭവിച്ചത്.തുടർന്ന് നാട്ടുകാർ ഇരുചക്രവാഹനക്കാർക്ക് മുന്നറിയിപ്പ് നൽകിയത് കൊണ്ട് അപകടങ്ങൾ കൂടുതൽ സംഭവിച്ചില്ല. എങ്കിലും റോഡിൽ അപകട സാധ്യത നിലനിൽക്കുന്നുണ്ട്.