മാണിയൂർ :- കവർച്ച തുടർകഥയായ മാണിയൂർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ഇന്നലെ വീണ്ടും കവർച്ച. ഇന്നലെ രാത്രിയോട് കൂടി ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കിഴക്കുംകാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും ശ്രീകോവിലിന്റെ വാതിലും തകർത്തു. ഒരാഴ്ചക്കിടെ നടക്കുന്ന നാലാമത്തെ മോഷണമാണ് ഇത്.( Kolachery Varthakal Online)
ഇന്നലെ പകൽ ക്ഷേത്ര ഭണ്ഡാരം മുഴുവൻ തുറന്ന് പണം പുറത്തെടുത്തത് കൊണ്ട് മോഷ്ടാക്കൾക്ക് ഒന്നും ലഭിക്കാനിടയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ കരുതുന്നു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടർന്ന് മയ്യിൽ പോലിസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ 12നു നമസ്കാര മണ്ഡപത്തിനു മുന്നില്‍ മരത്തില്‍ പണിത ഭണ്ഡാരവും 13നു ഗണപതി ക്ഷേത്രത്തിനു മുന്നില്‍ മരത്തില്‍ പണിത ഭണ്ഡാരവും കുത്തി തുറന്ന തുറന്ന മോഷ്ടാക്കള്‍ കഴിഞ്ഞ ദിവസം സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്‍വശം നമസ്കാര മണ്ഡത്തിലെ വയിയ സ്റ്റീല്‍ ഭണ്ഡാരവും, ക്ഷേത്രത്തിനു മുന്‍വശത്തെയും സൂര്യക്ഷേത്രത്തിലെയും ഇരുമ്പ് ഭണ്ഡാരങ്ങളും, തകര്‍ത്തു.
കഴിഞ്ഞ ദിവസത്തെ മോഷണത്തിൽ പതിനയ്യായിരം രൂപയോളം ഭണ്ഡാരത്തിൽ നിന്നും മോഷണം പോയിരുന്നു.