കൊളച്ചേരി :- ഇന്നലെ രാത്രി നിര്യാതനായ പി.കരുണാകരൻ നമ്പ്യാരുടെ ശവസംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.
ഇന്ത്യൻ ആർമിയിലും തുടർന്ന് കണ്ണൂർ ഡിഫൻസിലും ജോലി ചെയ്ത് കരുണാകരൻ നമ്പ്യാർ (കെ.എൻ.പാലക്കൽ) 1998ൽ വിരമിച്ചു.തുടർന്ന് കൊളച്ചേരിയിലെ സജീവ കോൺഗ്രസ്സ് നേതാക്കളിൽ പ്രമുഖനും അഭിഭക്ത തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹിയായും കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് ,ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അംഗം എന്നീ നിലകളിലും കൊളച്ചേരി സർവ്വീസ സഹകരണ ബേങ്ക് ഡയരക്ടറും ആയിരുന്നു.
ഭാര്യ:- ഓമന കെ.നമ്പ്യാർ (കൊളച്ചേരി ബേക് മുൻ ഡയറക്ടർ ).മക്കൾ:- വിനോദ് കെ.നമ്പ്യാർ (ഖത്തർ) , വീണ കെ.നമ്പ്യാർ (അദ്ധ്യാപിക , ദീനുൾസഭാ ഹയർ സെക്കൻ്ററി സ്ക്കൂൾ കണ്ണൂർ സിറ്റി) , വിനീത് കെ.നമ്പ്യാർ (ഏറണാകുളം,ബിസിനസ്സ്) .
മരുമക്കൾ :- കെ.സി.നാരായണൻ കുട്ടി (ബഹറിൻ) ശ്രീലക്ഷ്മി വിനോദ്, സജ്ന വിനീത്. ചെറുമക്കൾ:-നവനീത്, നിവേത, ശ്രവിൺ, ശ്റേയ, രേവതി (എല്ലാവരും വിദ്യാർത്ഥികൾ)
കരുണാകരൻ നമ്പ്യാരുടെ ദേഹവിയോഗത്തിൽ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തി.