കൊളച്ചേരി :- വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന യുവജനക്ഷേമ അവാർഡ് നേടി നാടിൻ്റെ അഭിമാനമായി മാറിയ യുവ ക്ലബ്ബ് നൂഞ്ഞേരിയെ അനുമോദിച്ചു. നൗഷാദ് ചേലേരി വെൽഫെയർ പാർട്ടിയുടെ ഉപഹാരം കൈമാറി .
അയ്യങ്കാളി വായനശാലക്ക് നൽകുന്ന പുസ്തകക്കിറ്റ് വിതരണം വായനശാല ഭാരവാഹി മഹേഷ് കുമാറിന് നൽകി വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയംഗം സീനത്ത് കെ പി നിർവഹിച്ചു.
'അയ്യങ്കാളി നവോത്ഥാന നായകൻ' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ്ത്താർ കൂറ്റേരിക്കണ്ടി പ്രഭാഷണം നടത്തി.യുവ ക്ലബ്ബിനെ പ്രതിനിധീകരിച്ച് വൈശാഖ്, വായനശാലയെ പ്രതിനിധീകരിച്ച് മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.