ഐഡിയ വോഡഫോൺ സംയുക്ത നെറ്റ് വർക്ക് വി യുടെ സേവനം തടസപ്പെട്ടു


കൊച്ചി
: - ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു

Previous Post Next Post