തുറുങ്കിലടച്ച് നിശബ്ദരാക്കാൻ കഴിയില്ല - എ ഐ വൈ എഫ്


കൊളച്ചേരി :-
സ്റ്റാൻ സ്വാമിയെയും സിദ്ധിഖ് കാപ്പനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫിൻ്റെ ആഭിമുഖ്യത്തിൽ മയ്യിൽ മണ്ഡലത്തിലെ കൊളച്ചേരി പോസ്റ്റ് ഓഫീസിനു മുൻപിൽ  യുവജന സമരം  സംഘടിപ്പിച്ചു.

എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി പി .ഐ ഇസ്മായിൽ ഉൽഘാടനം ചെയ്തു . മണ്ഡലം സെക്രട്ടറി വിജേഷ്നണിയൂർ അധ്യക്ഷനായിരുന്നു. പ്രസിഡന്റ് ഗിരീഷ് അത്തിലാട്ട് സ്വാഗതം പറഞ്ഞു, കെ സി സുരേഷ് ,അനീഷ് ഇ പി തുടങ്ങിയവർ നേതൃത്വം നൽകി .

Previous Post Next Post