കുറ്റ്യാട്ടൂർ :- കോർലാട് ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പത്ത് ദിവസങ്ങളിലായി പുസ്തക പരിചയം പരിപാടി സംഘടിപ്പിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.സഹദേവൻ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി രാജേഷ് സ്വാഗതം പറഞ്ഞു. ഷീജ മനോഹരൻ, പി.കെ സീത, ശ്രീനന്ദ കെ,നവ്യ കെ,അശ്വിനി വിശ്വനാഥ്, റിഷോൺ വിടി,നൈനിക പിപി,ദിവ്യ കെ,അർച്ചന പങ്കജ്,റിഷിത്ത് വിടിഎന്നിവർ വിവിധ ദിവസങ്ങളിലായി പുസ്തകം പരിചയപ്പെടുത്തി.
എംപി പങ്കജാക്ഷൻ, പികെ.പുരുഷോത്തമൻ, പിപി.മനോഹരൻ, ടിസി.ബാലകൃഷ്ണൻ, എംപി.ശ്രീനിവാസൻ, എ.സന്തോഷ്, കെ.സരീഷ്, കെടി.സുമതി എന്നിവർ സംസാരിച്ചു.