കൊളച്ചേരി :- തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ 12 ആം വാർഡിൽ നിന്നും നദീറ എം.വി യെ വെൽഫയർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനമോ വരുന്നതിന് മുമ്പേ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുക്കുകയാണ് വെൽഫയർ പാർട്ടി.
കഴിഞ്ഞ ആഴ്ച പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കുകയും ഈ വാർഡ് വനിതാ സംവരണ വാർഡായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. നിലവിൽ യു ഡി എഫിലെ ഷാഹുൽ ഹമീദ് ആണ് വാർഡ് മെമ്പർ.( Kolachery varthakal online)
വരുന്ന തിരഞ്ഞെടുപ്പിൽ കൊളച്ചേരിയിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ ആദ്യ ഇടം നേടിയിരിക്കുകയാണ് കാരയാപ്പ് സ്വദേശിയായ നദീറ.എ.വി.
വെൽഫയർ പാർട്ടി കൊളച്ചേരി പഞ്ചായത്തിൽ നാല് വാർഡുകളിൽ മത്സരിക്കാൻ തീരുമാനിച്ചതായും അതിൽ കാരയാപ്പ് വാർഡ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതായും ബാക്കി മൂന്ന് പേരെ അടുത്താഴ്ചയോടെ പ്രഖ്യാപിക്കുമെന്നും വെൽഫയർ പാർട്ടി തളിപറമ്പ് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് ചേലേരി 'കൊളച്ചേരി വാർത്തകളോട് ' പറഞ്ഞു.