പാമ്പുകളെ തിരിച്ചറിയാനായി പുതിയ ആപ്പ് പുറത്തിറങ്ങുന്നു


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും യുവാക്കളുടെ സംരഭമായ ലാറസ് എ ഐ & കോസ്റ്റക്കുമായി ചേർന്ന് വികസിപ്പിച്ചെടുത്ത പാമ്പുകളെ തിരിച്ചറിയാനുള്ള Snake  Lens എന്ന മൊബൈൽ അപ്പ്ലിക്കേഷന്റെ ഔദ്യോഗിക  ഉദ്ഘാടനം നാളെ  ഒക്ടോബർ 2 ന് രാവിലെ 9.30 ന്  വനം മന്ത്രി അഡ്വ.കെ രാജുവും ദേവസ്വം മന്ത്രി  ശ്രീ കടകംപ്പള്ളി സുരേന്ദ്രനും ചേർന്ന്  നിർവ്വഹിക്കും എം വി ആർ സ്‌നേക്  പാർക് & സൂ ഡയറക്ടർ പ്രൊഫ ഇ കുഞ്ഞിരാമൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.

 ഇന്ത്യയിൽ തന്നെ ആദ്യമായിട്ട് ആണ് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കൊണ്ട് ആർട്ടിഫിഷൽ ഇൻ്റലിജൻറ്സ് എന്ന  സാങ്കേതിക വിദ്യയിലൂടെ  പാമ്പുകളെ നേരിട്ട് തിരിച്ചറിയാൻ സാധിക്കുന്നത്. .കേരളത്തിൽ കണ്ടുവരുന്നു വിവിധ വിഷമുള്ള പാമ്പുകളെയും ഇല്ലാത്തവയെയും ഈ ആപ്പിന്റെ സഹായത്തോടെ തിരിച്ചറിയാൻ സാധിക്കും.

കൂടാതെ  പാമ്പു കടിയേറ്റാൽ എന്ത് ചെയ്യണം തുടങ്ങി ഫസ്റ്റ് എയ്ഡുകളെ പറ്റിയുള്ള വിവരങ്ങളും എറ്റവും അടുത്ത് ചികിത്സ ലഭിക്കുന്ന ഹോസ്പ്പിറ്റലിൻ്റെ വിവരങ്ങളും ഈ മൊബൈൽ ആപ്പിൽ അടങ്ങിയിട്ടുണ്ട്. ഈ വരുന്നതോടുകൂടി പാമ്പുകളെ കുറിച്ചുള്ള നമ്മുടെ പല സംശയങ്ങളും തെറ്റിദ്ധാരണങ്ങളും മാറ്റാൻ പറ്റും എന്നാണ് അവകാശപ്പെടുന്നത് അനാവശ്യമായി പാമ്പുകളെ കൊല്ലുന്നതും ഇതോടൊപ്പം കുറക്കാൻ സാധിക്കും. 

ഉദ്ഘാടന ചടങ്ങിൽ ഗണേഷ് കുമാർ എം എൽ എ, ദേശിയ സൂ അതോറിറ്റി  മെമ്പർ സെക്രട്ടറി എസ്.പി യാഥവ്, എം വി നികേഷ് കുമാർ, സിനിമാ താരം സന്തോഷ് കീഴാറ്റൂർ ,വെറ്റനറി യുണിവേർസിറ്റിയുടെ വൈസ് ചാൻസിലർ ശശീന്ദ്ര നാഥ് , യൂണിവേഴ്സിറ്റി വന്യ ജീവി വിഭാഗത്തിൻ്റെ മേധാവിയായ ശ്രീ ജോർജ് ചാണ്ടി , പിലികുള മൃഗശാല ഡയറക്ടർ, ജെ. ഭണ്ഡാരി, മൈസൂർ മൃഗശാല ഡയറക്ടർ അജിത് കുൽകർണി ഐ എഫ് എസ്, എഴുത്തുകാരൻ പോൾ സക്രിയ, ശ്രീ സത്യ സായി ട്രസ്റ്റ് മേധാവി കെ എൻ ആനന്ദ കുമാർ, ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി പി കെ ശ്യാമള ടീച്ചർ, വിജയ് നീലകണ്ഠൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Previous Post Next Post