ചേലേരി :- കാറാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ ആയിട്ട് നാളേറെയായി . ഇതിൻ്റെ മേൽക്കൂരയിലെ സിമൻറ് പാളി അടർന്ന് വീണ് കമ്പികൾ പുറത്തായി ഏത് സമയത്തും നിലപൊത്തുമെന്ന സ്ഥിതിയിലാണ്. തൂണുകൾക്ക് ബലം ക്ഷയം വന്നത് കാരണം അപകട ഭീഷണി ഉയർത്തിയാണ് ഈ ബസ്സ് ഷെൽട്ടർ ഇവിടെ സ്ഥിതി ചെയ്യുന്നത്.നിരവധി പേർ ദിവസം എത്തിച്ചേരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായതിനാൽ ഇത് ഇവിടെ ഇങ്ങനെ നിലനിൽക്കുന്നത് തന്നെ വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ഇത് പൊളിച്ചു കളഞ്ഞ് പുതിയത് നിർമ്മിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് കൈക്കൊള്ളണമെന്ന ആവശ്യമാണ് പ്രദേശ വാസികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.