കണ്ണാടിപ്പറമ്പിലെ കത്തിക്കുത്ത് ; പ്രതിയെന്നാരോപിക്കുന്നയാൾ മരിച്ച നിലയിൽ


 

കണ്ണാടിപറമ്പ്
:- മദ്യപിച്ചുണ്ടായ വാക്ക് തർക്കം കത്തി കുത്തിൽ അവസാനിക്കുകയും രണ്ടു പേർ ഗുരുതര പരിക്കുകളോട് കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേസിലെ  മാതോടത്തെ  ഷനോജ് ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ അദ്ദേഹത്തിൻ്റെ വസതിയിലാണ് ഇന്ന് രാവിലെയോടെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി കണ്ണൂർ ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
      (Kolachery varthakal Online )

പി സി പവിത്രൻ ,ഗിരിജ പി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഷനോജ്.

കണ്ണാടിപ്പറമ്പ്  ടയർ പിടികക്ക് സമീപം ഇന്നലെ  ഉച്ചയ്ക്ക് ശേഷമാണ് കേസിനാസ്പദമായ  സംഭവം നടന്നത്. മൂന്ന് പേരും ഒന്നിച്ച് മദ്യപിച്ച് വാക്ക് തർക്കം ഒടുവിൽ കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു.  നിരന്തോട് സ്വദേശിയായ ബിജിത്തും, കണ്ണാടിപ്പറമ്പ് മാതോടം സ്വാദേശിയായ മണിയും  കുത്തേറ്റ് പരിയാരം ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.

Previous Post Next Post