കൊളച്ചേരി പഞ്ചായത്ത് ഓഫീസ് നവീകരിച്ച കെട്ടിടം തുറന്നു


കൊളച്ചേരി
:- പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും  വൈസ് പ്രസിഡൻറിൻ്റെയും  പുതിയ ഓഫീസ് മുറിയും പൊതുജനങ്ങൾക്ക് കാത്തിരിക്കാൻ വിശാല സൗകര്യങ്ങളുമായി വിശ്രമമുറിയുമായി  കൊളച്ചേരി പഞ്ചായത്ത് ഓഫീസ് നവീകരിച്ചു.

പഞ്ചായത്ത് ഓഫീസിലെ നവീകരിച്ച  പുതിയ അനക്സ് കെട്ടിടത്തിൻ്റെ  ഉദ്ഘടാനം കൊളച്ചേരി  ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ്‌  കെ  താഹിറ  നിർവഹിച്ചു . വൈസ്  പ്രസിഡന്റ്‌  എം  അനന്തൻ  മാസ്റ്റർ  അധ്യക്ഷത  വഹിച്ചു. 

വാർഡ് മെമ്പർമാർ, പഞ്ചായത്ത്‌ സെക്രട്ടറി  രാഹുൽ  രാമചന്ദ്രൻ  , പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ  പങ്കെടുത്തു.

ചടങ്ങിൽ വച്ച് പഞ്ചായത്തിന് ലഭിച്ച ISO സർട്ടിഫിക്കറ്റിൻ്റെ പ്രഖ്യാപനവും നടന്നു.

Previous Post Next Post