കണ്ണൂരില്‍ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു


കണ്ണൂര്‍:-  
പ്രഭാത സവാരിക്കിടെ ഗൃഹനാഥന്‍ ചരക്ക് ട്രെയിന്‍ തട്ടി മരിച്ചു. താഴെചൊവ്വ ശ്രീലക്ഷ്മിയില്‍ സി.എ. പ്രദീപന്‍ (55) ആണ് മരിച്ചത്. 

ഹൈദരാബാദ് ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയറായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 6.25 ഓടെയായിരുന്നു സംഭവം. താഴെചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തുള്ള റെയില്‍വേ ട്രാക്കിലായിരുന്നു അപകടം. ഭാര്യ: റീജ. മക്കള്‍: രാഹുല്‍ (എംബിബിഎസ് വിദ്യാര്‍ഥി, പുതുച്ചേരി), ഋതിക (ഐടി ജീവനക്കാരി, ബംഗളൂരു)

Previous Post Next Post