കണ്ണാടിപ്പറമ്പ് :- മദ്യലഹരിയിൽ നടന്ന വാക്ക് തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. കണ്ണാടിപ്പറമ്പ് ടയർ പീടികയ്ക്ക് സമീപം ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.
( Kolachery Varthakal Online)
മൂന്ന് പേരും ഒന്നിച്ച് മദ്യപിക്കുകയും തുടർന്ന് വാക്ക് തർക്കം ആവുകയുമായിരുന്നു. കുത്തേറ്റ നിരന്തോട് സ്വദേശി ബിജിത്തിനെയും, കണ്ണാടിപ്പറമ്പ് മാതോടം സ്വദേശിയായ മണിയും പരിയാരം ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.മണിയുടെ നില അൽപം ഗുരുതരമാണെന്നാണ് അറിയുന്നത്. ഷനോജ് എന്നായാളാണ് കുത്തിയതെന്ന് ഇവർ പറഞ്ഞു. പ്രസ്തുത സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്തിട്ടുണ്ട്.