മഹാകവി അക്കിത്തം അനുസ്മരണം സംഘടിപ്പിച്ചു

കവിയത്രി ഡെയ്സി മഠത്തിശേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മയ്യിൽ :-
വനിതാ സാഹിതി മയ്യിൽ മേഖല ,സ്ത്രീസർഗം വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരി അനുസ്മരണം നടത്തി.

വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡൻറും കവിയത്രിയുമായ ഡെയ്സി മഠത്തിശേരി ഉദ്ഘാടനം ചെയ്തു .

ജില്ലാ പ്രസിഡൻറ് ശൈലജ തമ്പാൻ അധ്യക്ഷ വഹിച്ചു.പുകസ മയ്യിൽ മേഖല സെക്രട്ടറി ശ്രീധരൻ സംഘമിത്ര ,വനിത സാഹിതി ജില്ലാ സെക്രട്ടറി കെ.കെ ലതിക ,എഴുത്തുകാരി ഷീല നമ്പ്രം എന്നിവർ പ്രസംഗിച്ചു .

ഒ.എം മധുമാസ്റ്റർ ,സി.കെ ശൈലജ, അഭിലാഷ് കണ്ടക്കൈ ,കെ.വർഷ അക്കിത്തം കവിതകൾ ആലപിച്ചു .വനിതാ സാഹിതി മേഖല സെക്രട്ടറി ടി.പി നിഷ ടീച്ചർ സ്വാഗതവും പ്രസിഡൻ്റ് ഷൈനി ആർ പണിക്കർ നന്ദിയും പറഞ്ഞു.

Previous Post Next Post