കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് വാർഡ് 13 ചേലേരി സെൻട്രൽ MGNREGS, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമസഭ ചേർന്നു.
2020-21വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റ്, ആക്ഷൻ പ്ലാൻ എന്നിവ അംഗീകരിക്കുന്നതിനു വേണ്ടി കാരാട്ട് മോഡൽ അംഗൻവാടിയിൽ ചേർന്നു.
വാർഡ് മെമ്പർ കെ പി ചന്ദ്രഭാനു അദ്ധ്യക്ഷത വഹിച്ചു. MGNREGS എഞ്ചിനീയർ എം നിഷ പദ്ധതി വിശദീകരിച്ചു. രൂപ പി ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ADS ഭാരവാഹികൾ , വിഎംസി അംഗങ്ങൾ ,അംഗനവാടി വെൽഫേർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.