ചെക്കിക്കുളം :- മാണിയൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്ര സമുച്ചയത്തിലെ ഭണ്ഡാരങ്ങള്‍ മോഷ്ടാക്കള്‍ തകര്‍ക്കുന്നത് ഒരാഴചക്കിടെ മൂന്നാം തവണ.
ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ ക്ഷേത്രം അടിച്ച് തളിക്കാരി എന്‍.വി.ഷീജയും, ഭര്‍ത്താവ് ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറിയുമായ പി.ബാബുവുമാണ് ശ്രീകോവിലിനു മുന്‍വശം നമസ്കാര മണ്ഡത്തിലെ വയിയ സ്റ്റീല്‍ ഭണ്ഡാരവും, ക്ഷേത്രത്തിനു മുന്‍വശത്തെയും സൂര്യക്ഷേത്രത്തിലെയും ഇരുമ്പ് ഭണ്ഡാരങ്ങളും കുത്തി തുറന്നത് കണ്ടത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ മയ്യിൽ പോലിസും കണ്ണൂരിൽ നിന്നും എത്തിയ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.എല്ലാ ഭണ്ഡാരങ്ങളില്‍ നിന്നുമായി 15000 ത്തോളം രൂപ നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബർ 12നു നമസ്കാര മണ്ഡപത്തിനു മുന്നില്‍ മരത്തില്‍ പണിത ഭണ്ഡാരവും 13നു ഗണപതിക്ഷേത്രത്തിനു മുന്നില്‍ മരത്തില്‍ പണിത ഭണ്ഡാരവും മോഷ്ടാക്കൾ കുത്തി തുറന്നിരുന്നു.