കുറ്റ്യാട്ടൂർ :- ഇന്ന് കുറ്റ്യാട്ടൂർ ആരോഗ്യ വകുപ്പ് കാരാറമ്പ് വച്ച് നടത്തിയ ആൻറിജൻ ടെസ്റ്റിൽ 4 പേർക്ക് രോഗം പോസിറ്റീവ് ആയി. സമ്പർക്ക പട്ടികയിൽ പെട്ടവരെയും സാധ്യതാ പട്ടികയിൽ ഉള്ളവരെയും ഉൾപ്പെെടെ 73 പേരെെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ഇവർ നിലവിൽ ക്വാറൻ്റയിനിൽ കഴിയുന്നവരാണ്.
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 1 ,6, 10, 14 വാർഡുകളിലെ ഓരോരാൾക്ക് വീതമാണ് കോവിഡ് പോസിറ്റീവ് ആയത്.
രാവിലെ ആരംഭിച്ച പരിശോധന ഉച്ചയോടെ അവസാനിച്ചു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മനാഭൻ, ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാർ ആർ വി രവീന്ദ്രൻ, വാർഡ് മെമ്പർ റെജി പി. തുടങ്ങിയവരും ടെസ്റ്റിന് ഡോ.സൂരജ് ഇ.ഐ, ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ കുമാർ പി കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെകടർമാരായ ഷിഫ, ശ്രീലത, അഞ്ജലി ലാബ് ടെക്നിഷ്യ ആതിര, ദീപ, ബീന എന്നിവരും നേതൃത്വം നൽകി.