ചേലേരി :- സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരി മുക്കിൽ ജനകീയസംഗമം സംഘടിപ്പിച്ചു.നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിജയന്തി ദിനമായ ഇന്ന് സിപിഐഎം ചേലേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയസംഗമം സംഘടിപ്പിച്ചു.
ചേലേരി മുക്കിൽ ടൗണിൽ നടന്ന പരിപാടി സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം രജുകുമാർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം എ കെ ബിജു അധ്യക്ഷത വഹിച്ചു.