തിരുവനന്തപുരം : - സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബർ 11-ന് അവസാനിക്കുന്ന സാഹചര്യത്തിലും പ്രസ്തുത തീയതിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാതെ വരുന്ന സാഹചര്യത്തിലും ഭരണസ്തംഭനം ഒഴിവാക്കുന്നതിന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, വകുപ്പ് 151, ഉപവകുപ്പ് (2) പ്രകാരവും 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ട്, വകുപ്പ് 65, ഉപവകുപ്പ് (1) പ്രകാരവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുവാൻ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിൽ - ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ,
ബ്ലോക്ക് പഞ്ചായത്തിൽ - ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ,
ഗ്രാമപഞ്ചായത്തിൽ - ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ,
മുൻസിപ്പൽ കോർപ്പറേഷനിൽ - ജില്ലാ കളക്ടർ, മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, കോർപ്പറേഷൻ എഞ്ചിനീയർ,
മുൻസിപ്പൽ കൗൺസിലിൽ - മുൻസിപ്പൽ കൗൺസിൽ സെക്രട്ടറി, മുൻസിപ്പൽ എഞ്ചിനീയർ, മുൻസിപ്പാലിറ്റിയിലെ സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണിത്.