മലപ്പട്ടം :- മലപ്പട്ടം പഞ്ചായത്തിൽ വാർഡ് 3,5,8,9,11 വാർഡുകളിൽ LDF സ്ഥാനാർത്ഥികൾ എതിരില്ല .
സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് 3 മണിക്ക് അവസാനിച്ചപ്പോൾ ഈ വാർഡുകളിൽ ആകെ LDF ൻ്റെ പത്രിക മാത്രമാണ് ലഭിച്ചത്.
നിലവിൽ 13 വാർഡുള്ള മലപ്പട്ടം പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13 വാർഡിലും LDF സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.
മൂന്നാം വാർഡ് അഡുവാപ്പുറം നോർത്തിൽ ടി സി സുഭാഷിണി, അഞ്ചാം വാർഡ് കരിമ്പീലിൽ കെ വി മിനി, എട്ടാം വാർഡ് മലപ്പട്ടം ഈസ്റ്റിൽ കെ പി രമണി, ഒമ്പാതാം വാർഡ് മലപ്പട്ടം വെസ്റ്റിൽ ടി കെ സുജാത, പതിനൊന്നാം വാർഡ് കൊവുന്തലയിൽ കെ സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിൽ എട്ടാം വാർഡിൽ നിന്നും തിരഞ്ഞെടുത്ത കെ.പി രമണി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയും LDF ൻ്റെ നിയുക്ത പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമാണ്.
അടുത്ത ദിവസം നടക്കുന്ന സൂഷ്മ പരിശോധന പൂർത്തിയാവുന്നതോടെ ഈ വാർഡുകളിലെ ജനപ്രതിനിധികൾ ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമാവും.