കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂര്‍ ബസാറിൽ സ്ഥാപിച്ച ദേശസാൽകൃത ബേങ്കിൻ്റെ എടിഎം കൗണ്ടര്‍ ആഴ്ചകളോളമായി പ്രവര്‍ത്തന രഹിതം.ബന്ധപെട്ട ബാങ്ക് അധികൃതര്‍ ഇത് പ്രവർത്തിപ്പിക്കാനായി ശ്രദ്ധിക്കുന്നില്ലെന്ന് ജനങ്ങളുടെ പരാതി ശക്തമാവുന്നു.
പ്രവര്‍ത്തന രഹിതമെന്ന ബോര്‍ഡ് ഇല്ലാത്തതിനാൽ ജനങ്ങൾ ATM കൗണ്ടറിൽ എത്തി നിരാശരായി തിരിച്ചു പോകുന്ന കാഴ്ച ഇവിടെ പതിവാണ്.
ഇത് പ്രവർത്തന ക്ഷമമാക്കാൻ ബന്ധപ്പെട്ട ബാങ്ക് അധികാരികൾ ശ്രദ്ധിക്കണമെന്ന ആവശ്യം നാട്ടുകാരുടെ ഭാഗത്തു നിന്നും ശക്തമായി ഉയരുകയാണ്.