കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം


ബെംഗളൂരു: -
രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡെക്സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ നേട്ടം. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. 

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നാലെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയത്. ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്. മേഘാലയ, ഹിമാചൽ പ്രദേശാണ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. മണിപ്പുർ, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിൽ. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ചണ്ഡീഗഡാണ് ഒന്നാമത്.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയത്. സുസ്തിര വികസനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലിക് അഫയേഴ്സ് സെന്റർ ഭരണപ്രകടനം വിശകലനം ചെയ്തിരിക്കുന്നത്.

Previous Post Next Post