കൊളച്ചേരി വാർഡ് മെമ്പറുടെ അനുജൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി


കൊളച്ചേരി :-
കൊളച്ചേരി പഞ്ചായത്തിൽ ഏഴാം വാർഡായ കോടിപൊയിലിൽ നിലവിലെ കോൺഗ്രസ്സ് വാർഡ് മെമ്പറുടെ  അനുജൻ പി നസീർ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി.

ഏഴാം വാർഡിൽ യു ഡി എഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് കൂടിയായ ബാലസുബ്രഹ്മണ്യമാണ്. LDF സ്ഥാനാർത്ഥി സജിത്തും ബി ജെ പി സ്ഥാനാർത്ഥി ജിതേഷ് സിവി യുമാണ്.


നസീർ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പത്രിക നൽകിയത്.ഇദ്ദേഹത്തിൻ്റെ ബന്ധുവും മുൻ പഞ്ചായത്ത് അംഗവുമായ ചന്ദ്രത്തിൽ മുഹമ്മദ് കഴിഞ്ഞ ദിവസം എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്നു.

Previous Post Next Post