തിരുവനന്തപുരം:- തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിദിന വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനം താല്‍ക്കാലികമായി ഒഴിവാക്കിയത്.
പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള രാഷ്‌ട്രീയ പ്രസ്താവനകള്‍ സാധ്യമാകില്ല. അതുകൊണ്ടാണ് വാര്‍ത്താ സമ്മേളനങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏത് രീതിയില്‍ വാര്‍ത്താസമ്മേളനം പുനരാരംഭിക്കാം എന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.ലോക്ക്ഡൗണ്‍ കാലത്താണ് സംസ്ഥാനത്തെ കൊവിഡ് വിശദാംശങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. .
രാഷ്‌ട്രീയ പ്രസ്‌താവനകള്‍ ഒഴിവാക്കി നിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ വാര്‍ത്താസമ്മേളനം പുനഃരാരംഭിക്കാന്‍ കഴിയുമോ എന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതനുസരിച്ച് പ്രത്യേക സംവിധാനത്തില്‍ വാര്‍ത്താസമ്മേളനം പുനരാരംഭിക്കാനാണ് ആലോചന നടക്കുന്നത്.