തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു


കണ്ണൂർ :-
2020 ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. നോഡല്‍ ഓഫീസറുടെ പേര്, വകുപ്പ്, തസ്തിക, ഫോണ്‍, ചുമതല എന്നിവ യഥാക്രമത്തില്‍

ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), 9447766780-ഇലക്ഷന്‍ ഡ്യൂട്ടിക്കാവശ്യമായ ജീവനക്കാരെ നിയമിക്കുക, അവരുടെ ലഭ്യത ഉറപ്പുവരുത്തുക, അവരുടെ വകുപ്പുകളുമായി സഹകരിച്ച് ഹാജര്‍ രേഖപ്പെടുത്തുക. സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡവലപ്‌മെന്റ് കമ്മീഷണര്‍, 9400066619- ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്നും ഉദ്യോഗസ്ഥരെ ഒഴിവാക്കാനുള്ള അധികാരം. കെ മനോജ്, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍), 8547616031- നാമനിര്‍ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ബാലറ്റ് പേപ്പര്‍, പോസ്റ്റല്‍ ബാലറ്റ് എന്നിവയുടെ ചുമതല. ടി ജെ അരുണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, 9496049001- തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളുടെയും ചുമതല. ആര്‍ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കലക്ടര്‍, 9446002243, തെരഞ്ഞെടുപ്പ് നടത്തിപ്പിനാവശ്യമായ നിയമ നിര്‍വഹണ സംവിധാനം ഒരുക്കല്‍.

മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍), 8547616033- പെരുമാറ്റ ചട്ടം, വീഡിയോഗ്രാഫി. വി എസ് ബിന്ദു, ഡെപ്യൂട്ടി കലക്ടര്‍ (ഡി എം), 8547616034- കൊവിഡ് 19 പെരുമാറ്റച്ചട്ടം നടപ്പാക്കല്‍. ബീന വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ), 8547616030- ഇലക്ഷന്‍ സാധനങ്ങളുടെ വിതരണം, സൂക്ഷിക്കല്‍, വോട്ടെണ്ണല്‍. കെ ഷാജി, സീനിയര്‍ സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത്, 7907579265- ജീവനക്കാര്‍, സെക്ടര്‍ ഓഫീസര്‍, മാസ്റ്റര്‍ ട്രയിനേഴ്‌സ് എന്നിവര്‍ക്കുള്ള പരിശീലനം. സി എം ലത ദേവി, സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെല്‍, കലക്ടറേറ്റ്, 9446668533, പ്രശ്‌ന പരിഹാരം. ഇ കെ പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 9447358268- മീഡിയ, ഇന്‍ഫര്‍മേഷന്‍. ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, എന്‍ ഐ സി, 9447647480- ഐ ടി. പി വി നാരായണന്‍, ഫിനാന്‍സ് ഓഫീസര്‍, 8547616038- തെരഞ്ഞെടുപ്പ് ചെലവ്. പി എം രാജീവ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍, 8281088590- ഹരിത പെരുമാറ്റച്ചട്ടം. ഇ എസ് ഉണ്ണികൃഷ്ണന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, 9447850529- ഗതാഗതം. ജി കെ ഉമ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എഎസ്എല്‍), 9446169618- തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കാവശ്യമായ സൗകര്യമൊരുക്കല്‍, ജില്ലാ കലക്ടര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരുടെ നിര്‍ദേശാനുസരണമുള്ള നടപടികള്‍ സ്വീകരിക്കല്‍.

Previous Post Next Post