കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് പഴശ്ശി ശാഖ മുസ്ലിം ലീഗ് കമ്മറ്റി പ്രദേശത്തെ നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോൽ ദാന കർമ്മം നാളെ നടക്കും. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ആണ് താക്കോൽ ദാനം നിർവ്വഹിക്കുന്നത്.
കുറ്റിയാട്ടൂർ പഞ്ചായത്തിലെ അഞ്ചാമത്തെ കാരുണ്യ ഭവനമാണ് പഴശ്ശി ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയാവുന്നത്.