കൊളച്ചേരിയിൽ ഒരു സ്ഥാപനത്തിലെ നാലുപേർ തിരഞ്ഞെടുപ്പ് ഗോദയിൽ


കൊളച്ചേരി :-
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വനിത സഹകരണ സംഘത്തിലെ ജീവനക്കാർ അൽപം തിരക്കിലാണ് .  ഈ സ്ഥാപനത്തിലെ 4 പേരാണ്  തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. സഹകരണ സംഘം തിരക്കുകൾക്ക് പുറമെ അവരെ ജയിപ്പിക്കാനുള്ള തത്രപ്പാടിലാണ് സഹപ്രവർത്തകർ. (Kolachery varthakal Online)

 കൊളച്ചേരിയിൽ മത്സരിക്കുന്ന LDF സ്ഥാനാർഥികൾ നാലു പേർ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വനിത സഹകരണ സംഘത്തിലെ ജീവനക്കാരാണ്.

സംഘം ഡയരക്ടർ കെ.വി പത്മജ  കൊളച്ചേരി ഡിവിഷനിൽ നിന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കും ,മറ്റൊരു ഡയരക്ടർ മിനി പതിനൊന്നാം  വാർഡിലും ,സംഘം സെക്രട്ടറി ദീപ പ്രശാന്ത് പതിനേഴാം  വാർഡിലും ,ജീവനക്കാരിയായ രേഷ്മ പത്താം വാർഡിലും LDFസ്ഥാനാർഥിയായി മത്സരിക്കും .


മുൻ ജീവനക്കാരിയായ ബീന വാർഡ് 13 വാർഡിലും മത്സരിക്കുന്നുണ്ട്.

Previous Post Next Post