ചേലേരി :- 5 വർഷത്തെ പ്രവർത്തന കാലാവധി പൂർത്തിയാക്കിയ പതിമൂന്നാം വാർഡ് മെമ്പറായ കെപി ചന്ദ്ര ഭാനുവിന് അംഗനവാടി വെൽഫയർ കമ്മിറ്റി അംഗങ്ങൾ അംഗനവാടിയിൽ വെച്ച് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് ചടങ്ങിൽ കമ്മറ്റി അംഗങ്ങളായ ശ്രീജ സ്വാഗതവും സി.കെ. ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു. മെമ്പർക്ക് കെ.വി.കരുണാകരൻ നമ്പ്യാർ ഉപഹാരസമർപ്പണം നടത്തി.
മറ്റ് അംഗങ്ങളായ പ്രീത, ഉഷ, കെ.പി.തങ്കമണി എന്നിവർ ആശംസ അറിയിച്ചു. രത്നവല്ലി നന്ദി പറഞ്ഞു.