കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് വാർഡ് 13 ചേലേരി സെൻട്രൽ മെമ്പറായ കെ.പി ചന്ദ്രഭാനുവിന് കുടുംബശ്രീ ADS ൻ്റ ആഭിമുഖ്യത്തിൽ കാറാട്ട് മോഡൽ അംഗനവാടിയിൽ വച്ച് സ്നേഹാദരവും യാത്രയയപ്പും നൽകി.
പ്രസ്തുത ചടങ്ങിൽ ADS ചെയർപേഴ്സണും CDS മെമ്പറുമായ ശ്രീജ. പി ADS ന്റെ ഉപഹാര സമർപ്പണവും അദ്ധ്യക്ഷതയും വഹിച്ചു. കുടുംബശ്രീ ഭാരവാഹികളായ ബീന പി.പി, സുജാത, സുബിന എന്നിവർ ആശംസ അർപ്പിച്ചു. ADS മെമ്പർ ഉഷ എം സ്വാഗതവും, ADS വൈസ് ചെയർപേഴ്സൺ നന്ദിയും പറഞ്ഞു. അഞ്ചു വർഷക്കാലം വാർഡിൽ സഹകരിച്ച എല്ലാവർക്കും മെമ്പർ നന്ദി പ്രകാശിപ്പിച്ചു.