കണ്ണാടിപ്പറമ്പ് ധർമ്മശാസ്താക്ഷേത്രത്തിൽ കളത്തിൽ അരിയും പാട്ടും സമാപിച്ചു


കണ്ണാടിപ്പറമ്പ്‌ :-
കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിലെ കളത്തിൽ അരിയുംപാട്ടും അനുഷ്ഠാന ചടങ്ങുകളോടെ കോവിഡ് മാനദണ്ഡങ്ങളോടെ നടന്നു .ശനിയാഴ്ച വൈകുന്നേരം മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തിരുവത്താഴത്തിന് അരിയളവോടെയാണ് ആരംഭിച്ചത്.  ഞായറാഴ്ച രാവിലെ ക്ഷേത്രംതന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നവക പൂജയും നവകാഭിഷേകവും വിശേഷാൽ പൂജകളും നടത്തി. തുടർന്നു വടക്കേ കാവിൽ കലശം വൈകുന്നേരം നിറമാല അത്താഴപൂജ ശേഷം വടക്കേ കാവിലേക്ക് എഴുന്നള്ളത്ത് കാവിൽ നാഗപ്പാട്ട് ,തിരിച്ചെഴുന്നള്ളത്തിന്ശേഷം കള പൂജയും കളം മായ്ക്കൽ ചടങ്ങും നടന്നു തുടർന്ന് കളത്തിൽ അരിയോടെ പാട്ടുത്സവത്തിന് സമാപനമായി .


കളം വരയൽ ചടങ്ങിന് കരിയിൽ സതീശൻനമ്പ്യാർ  നേതൃത്വം നൽകി. ധർമ്മശാസ്താവിൻ്റെ സ്വരൂപം ആണ് കളത്തിൽ അലേഖനം ചെയ്തത്. പ്രകൃതിദത്ത വർണ്ണങ്ങൾ ആയ അരിപ്പൊടി മഞ്ഞപ്പൊടി കരിപ്പൊടി ചുവപ്പുപൊടി എന്നിവ ഉപയോഗിച്ചാണ് കളം  തയ്യാറാക്കിയത് മലബാറിൽ വളരെ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമെ കളത്തിലരിയും പാട്ടും ചടങ്ങ് നടത്തി വരുന്നുള്ളൂ.

Previous Post Next Post