കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ വാർഡുകളിലേക്ക് സ്ഥാനാർത്ഥികൾ സമർപ്പിച്ച മൊത്തം 105 അപേക്ഷകളും ഇന്ന് സൂഷ്മ പരിശോധന നടത്തി സ്വീകരിച്ച വരണാധികാരി അരുൺ കുമാർ അറിയിച്ചു.
നിലവിൽ മുഖ്യ രാഷ്ട്രിയ പാർട്ടികളുടെ സ്ഥാനാർത്ഥികളും സ്വതന്ത്ര സ്ഥാനാർത്ഥികളും ഡമ്മിയായി പത്രിക നൽകിയവും ഉൾപ്പെടെയാണ് 105 പത്രികകൾ ലഭിച്ചിട്ടുള്ളത്.
പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി തിങ്കളാഴ്ച വൈകിട്ട് 3 മണി വരെയാണ്. ഇന്ന് 13 പേർ പത്രിക പിൻവലിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോട് കൂടി സ്ഥാനാർത്ഥി പട്ടികയുടെ പൂർണ്ണ രൂപം ലഭ്യമാകും.
മയ്യിലിൽ പത്രിക സമർപ്പിച്ച 85 ൽ 84 പത്രിക സ്വീകരിച്ചു.കുറ്റ്യാട്ടൂരിൽ സമർപ്പിച്ച 89 ൽ 88 പത്രിക സ്വീകരിച്ചു.