മയ്യിൽ എ ഇ ഒ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി


മയ്യിൽ :-
2016 മുതലുള്ള അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, കുടിശ്ശികയായ 4 ഗഡു ക്ഷാമബത്ത അനുവദിക്കുക,ശമ്പള പരിഷ്കരണം നടപ്പിലാക്കുക.ഗവ: പ്രൈമറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർ മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(KPSTA) സംസ്ഥാന വ്യാപകമായി എ ഇ ഒ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി.

മയ്യിൽ AEO ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ KPSTA സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ രാജൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് ശ്രീമതി പി വി ജലജകുമാരി അധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ സി രാജൻ, ശ്രീമതി സി എം പ്രസീത,പി പി  ശിശുപാൽ,കെ എം മഫീദ് എന്നിവർ പ്രസംഗിച്ചു. കെ സുധാദേവി,സുവിനസുരേന്ദ്രൻ,ഷമിൽരാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post