മയ്യിൽ :- ദേവസ്വം സമഗ്ര നിയമ പരിഷ്ക്കരണം അടിയന്തിരമായി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മലബാർ ദേവസ്വം എംപ്ലോയീസ് യുണിയൻ (സി.ഐ.ടി.യു) മയ്യിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൂചന ധർണ വേളം ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്തു വെച്ച് നടന്നു.
മയ്യിൽ ഏരിയ സെക്രട്ടറി എൻ.വി ലതീഷ് സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് കെ. പ്രദീഷിൻ്റെ ആധ്യക്ഷത യിൽ സിഐടിയു മയ്യിൽ ഏരിയ കമ്മിറ്റി അംഗം ടി കെ.ശശി ഉദ്ഘാടനം ചെയ്തു.ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പിൽ വരുത്തുക, ശമ്പള കുടിശ്ശിക തീർപ്പാക്കുക, കൊ വിഡ് മൂലം ദുരിതമനുഭവിക്കുന്ന സ്വകാര്യ ക്ഷേത്രങ്ങളിലേതടക്കമുള്ള മുഴുവൻ ജീവനക്കാർക്കുo അടിയന്തിര സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സൂചനാ ധർണ.
മാടമന വിഷ്ണു നമ്പൂതിരി അരിമ്പ്ര, എം.പ്രദീപൻ കുറ്റ്യാട്ടൂർ, സതി മാണിയൂർ, മോഹനൻ നമ്പീശൻ, കെ.വി. കാർത്യായനി മാരസ്യാർ, യു.കെ.രാജേഷ് വേളം എന്നിവർ നേതൃത്വം നൽകി.

