കൊളച്ചേരി :- കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർത്ഥിയായി കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ താഹിറ മത്സരിക്കുന്നു. ഇന്നലെ യു ഡി എഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിലാണ് കൊളച്ചേരി ഡിവിഷനിലെ സ്ഥാനാർത്ഥിയായി കെ താഹിറയെ പ്രഖ്യാപിച്ചത്. അഞ്ചു വർഷം CDS ചെയർപേഴ്സണായും പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ച അനുഭവപരിചയം കൈമുതലാക്കിയാണ് താഹിറ തിരഞ്ഞെടുപ്പിനിറങ്ങുന്നത്.
നാറാത്ത് പഞ്ചായത്തും കെളച്ചേരി , ചിറക്കൽ പഞ്ചായത്തിലെ വാർഡുകളും ചേർന്നതാണ് കൊളച്ചേരി പഞ്ചായത്ത് ഡിവിഷൻ.
മുസ്ലിം ലീഗിൻ്റെ സിറ്റിംങ് സീറ്റായ കൊളച്ചേരി കഴിഞ്ഞ തവണ സംവരണ വാർഡായിരുന്നു .അത് പ്രകാരം മുന്നണിയിലെ ധാരണയനുസരിച്ച് കോൺഗ്രസ്സിന് വിട്ടുനൽകുകയും ആയത് പ്രകാരം അജിത്ത് മാട്ടൂൽ മത്സരിച്ച് ജില്ലാ പഞ്ചായത്ത് അംഗമാവുകയും ചെയ്തു.തുടർന്ന് ഇപ്രാവശ്യം ലീഗിനു തിരിച്ചു ലഭിച്ച സീറ്റീൽ കെ താഹിറയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

LDF ൻ്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് INL ൻ്റെ ഡോ. ഷെറിൻ ഖാദർ ആണ്.ബി ജെ പി സ്ഥാനാർത്ഥിയായി വി മഹിതയും മത്സരിക്കുന്നുണ്ട്.