ചേലേരി :- ചേലേരി വനിതാ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ 67 ആംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ആചരിച്ചു.
സംഘം പ്രസിഡണ്ട് സി സാവിത്രി ടീച്ചർ പതാക ഉയർത്തി പ്രതിജ്ഞ എടുത്തു.സംഘം വൈസ് പ്രസിഡൻ്റ് സി.ഒ.ശ്യാമള ടീച്ചർ, സെക്രട്ടറി കമലാക്ഷി ,ഡയരക്ടർമാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാന തല ഓൺലൈൻ ഉദ്ഘാടനപരിപാടിയിലും മുഴുവൻ അംഗങ്ങളും പങ്കെടുത്തു.