നാറാത്ത് :- കണ്ണാടിപ്പറമ്പ് - വാരം കടവ് - വാരം ബൈപ്പാസ് റോഡിൽ ഉചൂളിക്കുന്ന് എന്ന സ്ഥലത്ത് സ്ട്രീറ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് ഏതാനും ആഴ്ചകളായി.ചെങ്കുത്തായ ഇറക്കവും വളഞ്ഞുള്ള ഒരു കൊടും കയറ്റവും ഈ കുന്നിനെ വളരെയധികം അപകട കേന്ദ്രമാകുന്നു.
ഏറെ നാളത്തെ അപേക്ഷകൾക്ക് ശേഷമാണ് മോട്ടോർവാഹനവകുപ്പ് ഇവിടെ ഒരു ട്രാഫിക് മിറർ & SIGN BOARD സ്ഥാപിച്ചത്. പക്ഷെ സ്ട്രീറ്റ് ലൈറ്റ് പ്രകാശിക്കാത്തത് രാത്രികാലങ്ങളിൽ ട്രാഫിക് മിററിന്റെ ഉപയോഗം ഫലപ്രദമാവുന്നുമില്ല.
തളിപ്പറമ്പ്, പറശ്ശിനിക്കടവ്, പുതിയതെരു ഭാഗത്തു നിന്നും കണ്ണൂർ എയർപോർട്ടിലേക്കുള്ള എളുപ്പ വഴി കൂടിയാണ് മേൽ പറഞ്ഞ റോഡ്. കൊറോണ കാലത്തിനു മുമ്പ് വരെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ ഓരോ ദിവസം ഈ റോഡ് വഴി കടന്നു പോകുന്നുണ്ട്.
അടുത്തിടെ രാത്രികാലത്ത് റോഡിൽ ആവശ്യത്തിന് വെളിച്ചം ഇല്ലാതിരുന്നത് മൂലം ഈ വളവിൽ അപകടം സംഭവിക്കുക പതിവായിരുന്നു. വാരം ഭാഗത്തു നിന്ന് ഉചൂളികുന്നിറങ്ങി വന്ന ഒരു കാർ സമീപത്തുള്ള ഒരു കടയിൽ പാഞ്ഞു കയറുകയുണ്ടായി. പരിചയസമ്പന്നരായ ഡ്രൈവർമാർ പോലും ശ്രദ്ധയോടെ വണ്ടിയോടിച്ചില്ലെങ്കിൽ ഈ വളവിൽ അപകടത്തിൽ പെടാൻ സാധ്യതയുണ്ട് .
രാത്രികാലങ്ങളിൽ പ്രത്യേകിച്ചും സ്ട്രീറ്റ് ലൈറ്റ് പ്രകാശിക്കുന്നില്ലെങ്കിൽ പറയുകയും വേണ്ട .സമീപത്തുള്ള വീടിൻ്റെ പുറത്തുള്ള ഒരു വെളിച്ചം മാത്രമാണ് നിലവിൽ രാത്രി യാത്രക്കാർക്ക് ഏക ആശ്വാസം.
ആയതിനാൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്കൾ ഏകോപിച്ച് എത്രയും പെട്ടെന്ന് ഇവിടുത്തെ സ്ട്രീറ്റ്‌ലൈറ്റ് പ്രവർത്തനക്ഷമം ആക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.