കൊളച്ചേരി :- മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 131 ജന്മദിനത്തിന് ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരി, ബ്ലോക്ക് സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ, എം ദാമോദരൻ എംടി ,അനിൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. എം ടി അനീഷ് സ്വാഗതവും എ ഭാസ്കരൻ നന്ദിയും പറഞ്ഞു. സിപി മൊയ്തു, പ്രണവ് കൊളച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ ഛായാ ച്ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. പരിപാടി DCC മെമ്പറും മുതിർന്ന നേതാവുമായ ശ്രീ എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൽ ,KSSPA ബ്ലോക്ക് പ്രസിഡണ്ട് ശ്രീ പി.കെ.പ്രഭാകരൻ മാസ്റ്റ,ർ മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ശ്രീ കെ.വി പ്രഭാകരൻ, കെ.മുരളീധരൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് യഹിയ ,പള്ളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഇ.പി.മുരളീധരൻ, പി.കെ.രഘുനാഥൻ എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് ബൂത്ത് പ്രസിഡണ്ടുമാരായ കെ.ഭാസ്കരൻ, അജിത്ത് കുമാർ എടക്കൈ, സന്തോഷ് എം.സി,.എ വിജു, രജീഷ് മുണ്ടേരി എന്നിവർ നേതൃത്വം നൽകി.