മയ്യിൽ:- മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ജനറൽ സിക്രട്ടറിയായിരുന്ന സഖാവ് എ.വേണുഗോപാലൻ അനുസ്മരണം യൂണിയൻ മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.അനുസ്മരണ പ്രഭാഷണം യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് ടി.കെ.സുധി നടത്തി.
യൂണിയൻ്റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുകയും ജീവനക്കാരെ സംഘടന ബോധത്തിലൂടെ ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു അദ്ദേഹമെന്നും അനുസ്മരിച്ചു;കെ.പ്രദീഷിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയാ സിക്രട്ടറി എൻ.വി ലതീഷ് സ്വാഗതം പറഞ്ഞു., സി.എം- ശ്രീജിത്ത്, എം.പ്രദീപൻ കുറ്റ്യാട്ടൂർ ,മാടമന വിഷ്ണു നമ്പൂതിരി, സതി മാണിയൂർ, കെ.വി.കാർത്യായനി മാരസ്വാർ ,കെ .അനിത, യു - രാജേഷ്, കെ.വി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു