ജില്ലയിൽ പത്രികാ സമർപ്പണം ആരംഭിച്ചു; ഇന്ന് ലഭിച്ചത് എട്ട് പത്രികകള്‍


കണ്ണൂർ :-
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇന്ന്  സമര്‍പ്പിച്ചത് എട്ട് നാമനിര്‍ദേശ പത്രികകള്‍.  ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി - ഒന്ന്, പരിയാരം ഗ്രാമപഞ്ചായത്ത് - അഞ്ച്, പടിയൂര്‍ ഗ്രാമപഞ്ചായത്ത്  - ഒന്ന്, തില്ലങ്കേരി  ഗ്രാമപഞ്ചായത്ത്-  ഒന്ന് എന്നിങ്ങനെയാണ് വെള്ളിയാഴ്ച സമര്‍പ്പിച്ച പത്രികകള്‍.   കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാഴാഴ്ച ഒരു പത്രിക സമര്‍പ്പിച്ചിരുന്നു.  ഇതുവരെ ജില്ലയില്‍ സമര്‍പ്പിച്ച പത്രികകളുടെ എണ്ണം ഒമ്പതായി.

കൊളച്ചേരിയിൽ  തിങ്കളാഴ്ച മുതൽ പത്രികാ സമർപ്പണം ഉണ്ടാവും. ഇന്നലെ വരണാധികാരി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുണ്ടാക്കിയ ധാരണ പ്രകാരം 16 മുതൽ ഓരോ ദിവസം ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് പത്രിക സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. .ഇത് പ്രകാരം കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പത്രികാ സമർപ്പണം  നടത്തും.

Previous Post Next Post