ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ദതിയുടെ ഭാഗമായി ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവളപ്പിൽ കൃഷി ചെയ്ത മരച്ചീനി കൃഷി വിളവെടുക്കാനാകാത്ത വിധം കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ.
ഈ വർഷം ജൂൺ മാസത്തിൽ കേരള സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ക്ഷേത്രവളപ്പിൽ ഏതാണ്ട് 18000/- രൂപയോളം മുതൽമുടക്കി 1200 കപ്പ കൊള്ളി കൃഷി ചെയ്തിരുന്നു.
പന്നികൾ കാരണം കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയണിപ്പോൾ നാട്ടുകാർക്ക് . എല്ലാ പ്രദേശത്തെയും പോലെ ചേലേരി അമ്പലത്തിൻ്റെ സമീപത്തുള്ള എല്ലാ വീട്ടുകാരുടെയും കൃഷി പന്നികൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. അമ്പലത്തിൻ്റെ പിറകിലായുള്ള വലിയ കാട്ടിൽ ആണ് പന്നികളുടെ താവളം.
പന്നികളുടെ വിളനാശം എല്ലാ ഭാഗത്തും വർദ്ദിച്ചു വരികയാണ്. ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരും വായന ശാലാ പ്രവർത്തകരും ആവശ്യപ്പെടുന്നത്.