കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലുള്ള കെട്ടിടത്തിൽ UDF സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ എടുത്ത് മാറ്റി പകരം മറ്റൊരു പ്രചരണ ബോർഡ് സ്ഥാപിച്ച നിലയിൽ . ഇന്നലെ ഉച്ചയ്ക്ക് സ്ഥാപിച്ച ബോർഡ് രാത്രി വരെ ഉണ്ടായിരുന്നു. ഇന്ന് രാവിലെയായപ്പോൾ പ്രസ്തുത ബോർഡിൻ്റെ സ്ഥാനത്ത് CPM തിരഞ്ഞെടുപ്പു ബന്ധപ്പെട്ട ഇറക്കിയ പോസ്റ്റർ പതിച്ചതായി കാണപ്പെട്ടു.
തിരഞ്ഞെടുപ്പ് ബോർഡ് നഷ്ടപ്പെട്ടതിൽ UDF തിരഞ്ഞെടുപ്പ് കമ്മിറ്റി മയ്യിൽ പോലീസിൽ പരാതി നൽകി.