കൊളച്ചേരി :- മുസ്ലിം ലീഗ് പഞ്ചായത്ത് അംഗവും കഴിഞ്ഞ തവണ പതിനൊന്ന് മാസത്തോളം കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കെ.എം പി സറീന സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. കൊളച്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡായ പന്ന്യങ്കണ്ടിയിൽ മത്സരിക്കാനായാണ് സറീന ഇന്ന് പത്രിക നൽകിയിരിക്കുന്നത്.നിലവിൽ 3 ആം വാർഡ് മെമ്പറാണ് കെ എം പി സറീന.(Kolachery Varthakal Online).
മൂന്നാം വാർഡിൽ UDF ൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പാർട്ടി തീരുമാനിച്ചിരിക്കുന്നത് കെ.പി മജീദിനെയാണ്.നിലവിൽ മജീദാണ് ലീഗിൻ്റെ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർത്ഥി. LDF സ്ഥാനാർത്ഥിയായി CPI യുടെ സ്വതന്ത്ര സ്ഥാനാർത്ഥി എ.പി സുബൈറും NDA സ്ഥാനാർത്ഥി രാജനും പത്രിക നൽകി കഴിഞ്ഞു.
കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് സറീന പഞ്ചായത്ത് പ്രസിഡൻറായിരുന്നു.അന്ന് സെറീനയ്ക്ക് പിന്തുണ നൽകിയത് എൽ ഡി എഫ്, കോൺഗ്രസ്സ് ,ബി ജെ പി വാർഡ് മെമ്പർമാർ ആയിരുന്നു. ആയത് കോൺഗ്രസ്സ് പാർട്ടിയിലും മുന്നണിയിലും വൻ വിവാദമാവുകയും ഏകദേശം പതിനൊന്നു മാസം നീണ്ട പ്രസിഡൻ്റ് പദം ചില വ്യവസ്ഥകളുടെ സെറീന രാജി വെക്കുകയും ചെയ്തിരുന്നു.
തുടർന്ന് പാർട്ടി സ്ഥാനാർത്ഥിയായി കെ താഹിറ പഞ്ചായത്ത് പ്രസിഡൻറാവുകയും ചെയ്തു.അന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയ സെറീന പിന്നീട് പാർട്ടിയിൽ തിരിച്ചെത്തുകയും ചെയ്തു. (Kolachery Varthakal Online).
ഈ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര്യയായി മത്സരിച്ച് ജയിക്കാൽ ഉറപ്പിച്ച് തന്നെ സെറീന.
ഈ തിരഞ്ഞെടുപ്പിൽ വാർഡിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് മത്സരത്തിനിറങ്ങിയതെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും കെ എം പി സറീന 'കൊളച്ചേരി വാർത്ത' കളോട് പറഞ്ഞു.