പുതിയതെരു:- പുതിയതെരുവിലെ വ്യാപാര സ്ഥാനങ്ങളിൽ കവർച്ച നടത്തിയ പ്രതികളെക്കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചതായി വളപട്ടണം പോലീസ് അറിയിച്ചു.
കവർച്ചയ്ക്കിടയിൽ മോഷ്ടാവിലൊരാൾക്ക് പരിക്കുപറ്റിയതായി മനസിലായിട്ടുണ്ട്. രക്തം വാർന്നു കിടക്കുന്നുണ്ട്. രക്ത സാംപിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ മോഷ്ടാവിനെ തിരിച്ചറിയാനാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. കൂടാതെ, കവർച്ച നടത്തിയ ശേഷം പ്രതികകൾ കടന്നു പോയ റോഡിലെ സിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും മോഷണം നടന്ന കടകളിൽ പരിശാധന നടത്തി.
വ്യാഴാഴ്ച രാത്രിയാണ് പുതിയതെരുവിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നത്. കെ വി അർ മോട്ടോർ ബൈക്ക് വില്പ്പന കേന്ദ്രം കുത്തിത്തുറന്ന് 30,000 രൂപയും, സൂര്യ കോംപ്ലക്സിലെ സാജിറിന്റെ ഉടമസ്ഥതയിലുള്ള എബിസി ഇലക്ട്രോണിക്സിൽ നിന്നും 80,000 രൂപയുടെ ടാബും കവർച്ച ചെയ്തു. കൂടാതെ, നാസ്കോ സ്റ്റോർ, ഖലീൽ സ്റ്റോർ, റഷീദ് മൊബൈൽ, സംസം വെജിറ്റബിൾസ്, ഫാത്തിമ ഫുട്ട് വേയർ എന്നീ കടകളുടെ പുട്ട് തകർത്തു. എന്നാൽ, മോഷ്ടിക്കാൻ കഴിഞ്ഞില്ല. വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം.ആർ, മനോജിൻ്റ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണ്.