KSSPA കൊളച്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


കൊളച്ചേരി :-
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ ധർണ്ണയുടെ ഭാഗമായി, കെ എസ് എസ് പി എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി കൊളച്ചേരി ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി.

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി കെ പ്രഭാകരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ധർണ്ണ കെ എസ് എസ് പി എ സംസ്ഥാന അപ്പ്ലേറ്റ് കമ്മിറ്റി അംഗം ശ്രീ വി വി ഉപേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം സി ശ്രീധരൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പി ശശിധരൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ മുരളീധരൻ മാസ്റ്റർ, മയ്യിൽ മണ്ഡലം സെക്രട്ടറി പി പി അബ്ദുൾസലാം മാസ്റ്റർ,വി സരോജിനി എന്നിവർ പ്രസംഗിച്ചു.

പെൻഷൻകാർക്ക് UDF ഗവ: അനുവദിച്ച ചികിത്സാ പദ്ധതി നടപ്പിലാക്കുക, കുടിശ്ശികയായ 4 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുകഇടക്കാലാശ്വാസം അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി എം ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും,കൊളച്ചേരി മണ്ഡലം പ്രസിഡന്റ് സി വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.യു പ്രഭാകരൻ, കെ ചന്ദ്രൻ, എം കെ രവീന്ദ്രൻ, എ കെ ശശിധരൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post