കൊളച്ചേരി :- ഇടതുപക്ഷ ജനാധിപത്യമുന്നണി കൊളച്ചേരി പഞ്ചായത്ത് തെരെഞ്ഞടുപ്പ് കൺവെൻഷൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു .മഹേഷ് കക്കത്ത്, കെ ചന്ദ്രൻ , അഡ്വ: പി.അജയ കുമാർ ,സി.സത്യൻ ,കെ.അനിൽകുമാർ ,കെ.വി പവിത്രൻ ,കെ.വി ഗോപിനാഥ് സംസാരിച്ചു എം.ദാമോദരൻ സ്ഥാനാർഥികളെ പരിചയപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പി.രവീന്ദ്രനെയും കൺവീനറായി എം.ദാമോദരനെയും തിരഞ്ഞെടുത്തു.