കൊളച്ചേരി :- പത്രികാ സമർപ്പണം പൂർത്തിതിയായ ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് സ്ഥാനാർത്ഥികൾ എല്ലാവരും പ്രചരണ രംഗത്ത് സജ്ജീവമാണ്. പ്രാദേശികമായ ഗൃഹ സന്ദർശനങ്ങൾക്കാണ് സ്ഥാനാർത്ഥികൾ പ്രാധാന്യം നൽകുന്നത്.
ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിലെ UDF സ്ഥാനാർത്ഥി കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ കമ്പിൽ ഡിവിഷൻ സ്ഥാനാർഥി ഷമീമ, കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥി സി.എൻ പ്രസീത എന്നിവർ ഇന്ന് വാർഡിൽ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തി.
ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിലെ LDF സ്ഥാനാർഥി ഡോ. ഷെറിൻ ഖാദർ ,ബ്ലോക്ക് പഞ്ചായത്ത് കമ്പിൽ ഡിവിഷൻ സ്ഥാനാർഥി സജിന ,കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥി കെ.വി പത്മജ എന്നിവർ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തി . കരിങ്കൽ കുഴി ,കമ്പിൽ, പാട്ടയം ,കൊളച്ചേരി ,കൊളച്ചേരിപറമ്പ്, ചേലേരി , എന്നിവിടങ്ങളിലെ വീടുകളിലും ,കടകളിലും കയറി വോട്ട് അഭ്യർഥിച്ചു .എം.ദാമോദരൻ , സി സത്യൻ ,രജുകുമാർ ,എ കൃഷ്ണൻ ,എ പി സുരേശൻ , എം.വേലായുധൻ ,ഇ പി ജയരാജൻ ,കെ.അനിൽകുമാർ ,എന്നിവർ അനുഗമിച്ചു.
വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളും വീടുകളിൽ കയറി വോട്ടർമാരെ നേരിട്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ്.